Wednesday, May 23, 2012

mk miqbaal enna chinthakaarantey vishadeekaranam ...


എന്റെ കലാലയ ജീവിത കാലത് ഞാനും എങ്ങിനെ ഇതിന്റെ തുക കണ്ടെത്തും എന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു ,അന്ന് എനിക്കതിനു സാധിച്ചിരുന്നില്ല .വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പാട് അന്യേഷനങ്ങള്‍ക്ക് ഒടുവില്‍ എനിക്കത് മനസ്സിലാക്കാന്‍ സാധിച്ചു ,അത് ഞാന്‍ ഇവിടെ പങ്കു വെക്കാം ...ആദ്യമായി ഇതിനു ഈ അക്കത്തിന് ഇസ്ലാമില്‍ യാതൊരു വിധ തെളിവുകളും ഇല്ല എന്ന് എല്ലാവരോടും ഉണര്‍ത്തുന്നു ,ഉണ്ടായിരുന്നുവെങ്കില്‍ എല്ലാവര്ക്കും ഏതൊരു മുസ്ലിമിനും ഇത് അറിയുമായിരുന്നു,,,,ഇങ്ങിനെ 786 എന്നാ അക്കം ബിസ്മിയുടെ ച്ചുരക്കം ആണ് എന്ന് വാദിക്കുന്ന ആളുകള്‍ അറബിയിലെ ഇരുപത്തി എട്ടു അക്ഷരങ്ങളെ ഒരു പ്രത്യേക രീതിയില്‍ സംവിധനിക്കുകയും ശേഷം അതിലെ ഓരോ അക്ഷരങ്ങള്‍ക്ക് ചില വിലകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് ..ഇസ്ലാമികമായി ഇത് ആര് ക്രമീകരിച്ചുവെന്നോ എന്ന് ക്രമീകരിച്ചുവെന്നോ യാതൊരു വിധ തെളിവും ഇല്ല, മുഹമെദ്‌ നബി (സ)യോ ,ഉത്തമ നൂറ്റാണ്ടിലെ ആരും തന്നെയോ ഇങ്ങിനെ ബിസ്മിക്ക് ഒരു ചുരുക്കം പഠിപ്പിച്ചതായി ഒരു പണ്ഡിതനും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല . അത് കൊണ്ട് തന്നെ ഇത് ഇസ്ലാമികം അല്ല, അനിസ്ലാമികം ആണ്, ഇനി ഈ ഒരു അക്കം ഏടവും കൂടുതല്‍ ആയി ഉപയോഗിച്ച് കണ്ടു വരുന്നത് ഇന്ത്യയിലും പാകിസ്ഥാനിലും ആണ്,,, ഇന്ത്യയിലെയും പാകിസ്ഥാനിലെയും ചുരുക്കം ചില ആളുകള്‍ 786 ബിസ്മിയുടെ ചുരുക്ക രൂപം ആണ് എന്ന് അവകാശപെടുന്നു , ഇനി തുക എങ്ങിനെ കണ്ടെത്തും എന്ന് നോക്കാം ,,,തുക കണ്ടെത്താന്‍ സാധാരണയായി ALPHABETICAL METHOD ആണ് ഉപയോഗിക്കാറുള്ളത് ..ഇതിനെ ABJAD METHOD എന്ന് പറയുന്നു .. റാഷിദ്‌ പറഞ്ഞത് പോലെ "ഇതിനു പിന്നില്‍ ഒരു സംഖ്യാ ശാസ്ത്രം ഉണ്ട അറബി ഭാഷയിലെ 28 അക്ഷരങ്ങള്‍ക്കും ഓരോ സംഖ്യ അസൈന്‍ ചെയ്തിട്ടുണ് "..... ബിസ്മിയുടെ പൂര്‍ണ രൂപമായ بسْم اللّه الرَّحْمـَن الرَّحيم
എന്നതിലെ ഓരോ അക്ഷരത്തിനും ഒന്ന് മുതല്‍ ആയിരം വരെയുള്ള ഒരു വില നല്‍കിയിട്ടുണ്ട് ... ആ അക്ഷരങ്ങളെ ABJAD METHOD ല്‍ എങ്ങിനെ ക്രമീകരിക്കാം എന്ന് നോക്കാം ... ابجد , هوز, حطي , كلمن, سعفص, قرشت ثخذ ضظغ ഇങ്ങിനെയാണ് ക്രമീകരിചിടുള്ളത് .. .ഈ വാക്കുകള്‍ ഓരോന്നിനും ഓരോ വിലകള്‍ നല്‍കിയിട്ടുണ്ട് ,,,ആ വിലകള്‍ ഇവയാണ്

ابجد 1 2 3 4

هوز 5 6 7

حطي 8 9 10

كلمن 20 30 40 50

سعفص 60 70 80 90

قرشت 100 200 300 400

ثخذ 500 600 700

ضظغ 800 900 100

ഈ വിലകള്‍ ഓരോ വാകിലെയും അക്ഷരതോട് യോജിപ്പിച്ചാല്‍ ഇങ്ങിനെ ലഭിക്കും ,ഉദാഹരണത്തിന് അബ്ജദിലെ അലിഫിനു കിട്ടുന്ന വില ഒന് ആണ് ,,ബ എന്നാ അക്ഷരത്തിനു കിട്ടുന്ന വില രണ്ടു ആണ് ,ജീം എന്നാ അക്ഷരത്തിനു കിട്ടുന്ന വില മൂന്നു ആണ് ദാല്‍ എന്നാ അക്ഷരത്തിനു കിട്ടുന്ന വില നാല് ആണ് ..ഇത് പോലെ ഓരോ അക്ഷരത്തിനും ,,, അതിന്റേതായ വിലകള്‍ ബിസ്മിയുടെ പൂര്‍ണ രൂപത്തില്‍ കൊടുത്താല്‍ 786 എന്നാ തുക നമ്മുക്ക് കിട്ടും ,,അതിനായി ബിസ്മിയുടെ പൂര്‍ണ രൂപം എടുക്കുക بسْم اللّه الرَّحْمـَن الرَّحيم

ശേഷം ഓരോ അക്ഷരത്തിന്റെയും വിലകള്‍ കൊടുക്കുക കൂട്ടി നോക്കുക 

2+60+40+1+30+30+5+1+30+200+8+40+50+1+30+200+8+10+40=786

മലയാളി പറഞ്ഞത് പോലെ "786 ഉം ഇസ്‌ലാമും കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലും ഇല്ല " ഇതിനു ഇസ്ലാമുമായി യാതൊരു വിധ ബന്ധവും ഇല്ല ,,ഒരു ഇസ്ലാമിക ഗ്രന്ഥങ്ങളിലും ,ഒരു ഇസ്ലാമിക പണ്ഡിതനും , ബിസ്മിക്ക് ഇങ്ങിനെ ഒരു ചുരുക്കം ഉള്ളതായി പറഞ്ഞിട്ടില്ല, അത് കൊണ്ട് മുസ്ലിമീങ്ങള്‍ ഇത് വിശ്വസിക്കുകയോ ,ഈ അക്കം ഉപയോഗിക്കുകയോ ചെയ്യേണ്ടതില്ല ..ഖുറാന്‍ പറയുന്നു "ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക്‌ തൃപ്തിപ്പെട്ട്‌ തന്നിരിക്കുന്നു."